
പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രം കെട്ടിട സമുച്ചയത്തിൻ്റെ ഉദ്ഘാടനം കുന്നത്തുനാട് എംഎൽഎ അഡ്വ. ശ്രീനിജിനും ആലിസ് യോഹന്നാനും ചേർന്ന് നിർവഹിക്കുന്നു. അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടർ തോമ
കൊച്ചി: പട്ടിമറ്റം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനായി അഗാപ്പെ ഡയഗ്നോസ്റ്റിക്സ് നിർമ്മിച്ച പുതിയ ഒപി കെട്ടിട സമുച്ചയം ആരോഗ്യ മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. ഓൺ ലൈൻ വഴിയാണ് ഉദ്ഘാടന കർമ്മം നിർവഹിച്ചത്.കുടുംബാരോഗ്യ കേന്ദ്രമായി കെട്ടിടം പ്രവർത്തിക്കുമെന്ന് മന്ത്രി അറിയിച്ചു. പട്ടിമറ്റത്തെ അഗാപ്പെ ഡയഗ്നോസ്റ്റിക്സ് ലിമിറ്റഡിന്റെ സിഎസ്ആർ പ്രോഗ്രാമിന് കീഴിൽ 3.5 കോടി ചെലവിലാണ് നിർമ്മാണം പൂർത്തീകരിച്ചത്.
11,000 ചതുരശ്രഅടി വിസ്തീർണ്ണത്തിൽ നിർമ്മിച്ച പുതിയ ബ്ലോക്കിൽ ക്ലിനിക്കൽ ലബോറട്ടറി, ഫാർമസി, ഇൻപേഷ്യന്റ് കെയർ ക്രമീകരണങ്ങൾ തുടങ്ങിയ എല്ലാ ആധുനിക സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
കുന്നത്തുനാട് എംഎൽഎ അഡ്വ. ശ്രീനിജിൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ബെന്നി ബെഹനാൻ എംപി; അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ, ആലിസ് യോഹന്നാൻ, ആരോഗ്യ മേഖലയിലെ വിദഗ്ധരും, സർക്കാർ പ്രതിനിധികളും പങ്കെടുത്തു.
സ്ഥാപക ചെയർമാൻ പ്രൊഫ. എം.വൈ. യോഹന്നാനാണ് കമ്പനിയുടെ സാമൂഹിക പ്രതിബദ്ധതയ്ക്ക് എന്നും പ്രചോദനമെന്ന് അഗാപ്പെ മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ പറഞ്ഞു. കടയിരുപ്പ് കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലുള്ള ക്ലിനിക്കൽ ലാബ്, പൂർണ്ണമായും സജ്ജീകരിച്ച ആംബുലൻസ് എന്നിവ ഉൾപ്പെടെ സാമൂഹിക ആരോഗ്യ രംഗത്ത് ഒരു ദശാബ്ദക്കാലമായി വിവിധ പദ്ധതികൾക്ക് അഗാപ്പെ പിന്തുണ നൽകുന്നുണ്ട്.
എല്ലാ ജനങ്ങൾക്കും പ്രാപ്യമായ ഗുണനിലവാരമുള്ള ചികിത്സയും ആരോഗ്യ സുരക്ഷയും നൽകുന്നതിന് സംസ്ഥാന സർക്കാരുമായി സഹകരണം വർദ്ധിപ്പിക്കുന്നുമെന്ന് തോമസ് ജോൺ പറഞ്ഞു.










